ആലപ്പുഴയിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന് എന്ത് പറ്റി?

കോഴിക്കോട് ബേയ്പുർ മറീന ബീച്ചിൽ ഇക്കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റ ഉൽഘാടനം നടത്തി. അദ്ദേഹം പറഞ്ഞത് ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരു പുതിയ അനുഭവമാണ് നൽകുന്നത്. വിദേശരാജ്യങ്ങളിലെ ടൂറിസം മാതൃകകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതോടൊപ്പം കോഴിക്കോട് ഒരു സാഹസിക വിനോദ കേന്ദ്രമാക്കി മാറ്റും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അപ്പോൾ ആലപ്പുഴയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് എന്തുപറ്റി ഈ വർഷം ജനുവരി പകുതിയോടെ കൂടി ഓപ്പൺ ആകും എന്നായിരുന്നു പറഞ്ഞിരുന്നത്. ആലപ്പുഴയിലെ ഫ്ലോട്ടിങ് പാലം വരാത്തതിന് കാരണം അന്വേഷിച്ചപ്പോൾ സുരക്ഷാമാനദണ്ഡങ്ങൾ കുറിച്ചുള്ള ഫയൽ സമർപ്പിക്കാൻ കമ്പനി താമസിച്ചത് ആണ് കാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവിടെ ആലപ്പുഴയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉണ്ടാക്കാൻ കമ്പനിക്ക് സമർപ്പിക്കാൻ പറ്റാത്ത എന്ത് സുരക്ഷാ മാനദണ്ഡങ്ങൾ ആണ് കോഴിക്കോട് അവർ സമർപ്പിച്ചത്. സുരക്ഷയ്ക്കായ് പ്രത്യേകം ബോട്ടുകളും ലൈഫ് ജാക്കറ്റുകളും, കയറുന്ന വിനോദസഞ്ചാരികൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ടായിരുന്നു. ഇതിൽ കൂടുതൽ എന്താണ് കോഴിക്കോട് അവർ സമർപ്പിച്ചിട്ട് ഉണ്ടാവുക. മന്ത്രിക്കോ കോഴിക്കോടുള്ള അധ...